Br. GeeVarghese
അന്ന് പതിവുപോലെ ഞായാഴ്ച വൈകുന്നേരം സഭാരാധന കഴിഞ്ഞു വരുമ്പോൾ, ത്രേസ്യമ്മ വളരെ ക്ഷീണിതയായിരുന്നു. ബസ് ഇറങ്ങി വീട്ടിലേക്കു നടക്കുമ്പോൾ ശരീരം തളരുന്നത് പോലെ തോന്നി. വീട്ടിൽ എത്തി അൽപ്പം വിശ്രമിച്ചശേഷം അയൽവാസി കുഞ്ഞുമോന്റെ ഓട്ടോ പിടിച്ചു ഹോസ്പിറ്റലിൽ പോയി. വിശദമായ പരിശോധനയ്ക്കു ശേഷം ഡോക്ടർ പറഞ്ഞു എല്ലാം നോർമൽ ആണ്. ക്ഷീണം മാറാൻ ഗ്ളൂക്കോസ് ട്രിപ്പ് ഇടാം. ഈ ട്രിപ്പ് ഇട്ടു കഴിഞ്ഞാൽ വീട്ടിൽ പോകാം. ത്രേസ്യമ്മ സഹോദരിക്ക് സമാധാനം ആയി. ത്രേസ്യമ്മ സഹോദരിക്ക് ഒരു മകൻ മാത്രമാണ് ഉള്ളതേ. ഭർത്താവ് 10 വര്ഷങ്ങള്ക്കു മുൻപ് പെട്ടെന്നു ഉണ്ടായ അസുഖത്തെ തുടർന്ന് ഇഹലോക വാസം വെടിഞ്ഞു. മകൻ കുടുംബവുമായി കാനഡയിൽ ചേക്കേറിയ മുതൽ ത്രേസിയാമ്മ സഹോദരി കാനഡയിലും നാട്ടിലുമായി സന്തോഷത്തോടെ കഴിഞ്ഞു വരികയായിരുന്നു. അങ്ങനെ ഇരിക്കേ ഒരു അജ്‍ഞാത രോഗം പിടികൂടി. പരസഹായമില്ലാതെ ചലിക്കുവാൻ പോലും കഴിയാത്ത അവസ്ഥ. ഹോസ്പിറ്റൽ മാറി മാറി ചികിൽസിച്ചിട്ടും രോഗം കണ്ടുപിടിക്കാൻ മെഡിക്കൽ സയൻസിനു സാധിച്ചില്ല. ഒരു ദിവസം ഹോസ്പിറ്റലിൽ വിസിറ്റിങ്ങിനു വന്ന സുവിശേഷകർ, ത്രേസ്യമ്മ സഹോദരിയുടെ ബെഡിന്റെ അടുക്കൽ വന്നു രോഗവിവരം തിരക്കിയ ശേഷം മാർക്കോസ് 2 അധ്യായം വായിച്ചു പക്ഷവാദിരോഗിയെ സൗഖ്യമാക്കിയ യേശു ആന്റിയെ സൗഖ്യമാകും എന്ന് പറഞ്ഞു അവർ പരസ്പ്പരം കരങ്ങൾ പിടിച്ചു ത്രേസ്യമ്മ സിസ്റ്ററിനു വേണ്ടി പ്രാർത്ഥിച്ചു. അവരുടെ പ്രാർത്ഥന തീരുംമുമ്പു ത്രേസ്സ്യമ്മ സിസ്റ്റർ ബെഡിൽ നിന്നും ചാടി എഴുനേറ്റു. അത് വരെ തന്നെ കഷ്ടപെടുത്തി കിടപ്പിലാക്കിയ രോഗത്തിൽനിന്നും ഒരു അത്പുത വിടുതൽ പ്രാപിച്ചു. അത് കൊണ്ട് തന്നെ അത് വരെ ഉറച്ചു നിന്ന പാരമ്പര്യ ആചാരത്തിൽ നിന്നും വേർപെട്ടു സത്യത്തിലും ആത്മാവിലും ആരാധിക്കുന്ന കൂട്ടായ്മയിൽ പോയി തുടങ്ങി. ഇത് മുഗാന്തരം ദേശക്കാരും, ബന്ധുക്കളും, പള്ളിക്കാരും തന്റെ ഭവനവുമായുള്ള ബന്ധം നിചേദിച്ചു. പരിഹാസം, നിന്ന എന്തൊക്കെ സഹിക്കുമോ, കഴിഞ്ഞ 5 വർഷമായി ത്രേസിയാമ്മയുടെ രക്തബന്ധങ്ങളും, ചാർച്ചക്കാരുമെല്ലാം ദൈവസഭയിലെ ദൈവദാസന്മാരും കൂട്ടുവിശ്വാസികളുമാണ്. ഇപ്പൊൾ ഏകയായിട്ടാണ് താമസം. വാർധ്യക്യത്തിലേക്കുള്ള യാത്രയാണെങ്കിലും പ്രാർത്ഥന കൂട്ടങ്ങളും, സഭാരാധന മുടക്കാറില്ല.
ഹോസ്പിറ്റലിൽ നിന്ന് മടങ്ങി വന്നു അൽപ്പ സമയം പ്രാര്ഥിച്ചതിനു ശേഷം, സഭായോഗത്തിൽ കർത്താവിന്റെ വരവിനെ കുറിച്ചും അനന്തര സംഭവങ്ങളെ കുറിച്ചുമുള്ള ദൈവദാസന്റെ പ്രസംഗം ഹ്ര്യദയത്തിൽ വീണ്ടും വീണ്ടും കടന്നു വന്നു. കർത്താവിന്റെ വരവിനെ കുറിച്ച് ഓർത്തു ത്രേസ്സ്യമ്മ ഉറങ്ങി പോയി. ഉറക്കത്തിൽ ഒരു സ്വപ്നം കണ്ടു. കർത്താവിന്റെ ദൂതൻ തന്റെ അടുക്കൽ വന്ന് പറയുന്നു, "നീ മുദ്ര ഏൽക്കരുതേ നീ മുദ്ര ഏൽക്കരുതേ" എന്ന്. ത്രേസിയാമ്മ സഹോദരി ഞെട്ടി പോയി. ഉറക്കത്തിൽ നിന്നും ചാടി എഴുനേറ്റു ഉച്ചത്തിൽ പറഞ്ഞു," ഇല്ല ഞാൻ മുദ്ര ഏൽക്കില്ല".
നേരം പുലർന്നു ത്രേസ്യമ്മ സഹോദരി സ്വപ്നത്തെ കുറിച്ച് ഓർത്തു. ദൈവമേ ഇത് സാത്താന്റെ മുദ്രയാണല്ലോ. ഇങ്ങനെ ചിന്തയിൽ മുരുകിയിരുന്നപ്പോൾ ഫോണിൽ ബെൽ അടിച്ചു.
"ഹലോ. ചായ കുടിച്ചോ?"
മനസിലായില്ല.
ഇത് ഞാനാ ആലിസ്.
ഇല്ല ആലീസേ, ഞാൻ രാത്രി ഒരു സ്വപ്നം കണ്ടു അതിനെ കുറിച്ച് ഓർത്തു പോയി. സമയം പോയത് അറിഞ്ഞില്ല.
ആഹാ കൊല്ലാമലോ. എന്തായിരുന്നു ആ സ്വപ്നം?
കർത്താവിന്റെ ദൂതൻ എന്റെ അടുത്ത് വന്നിട്ടു പറയുവാ നീ മുദ്ര ഏൽക്കരുതേ.
ഇത് 666 മുദ്ര അല്ലെ? സാത്താന്റെ മുദ്ര?
അതെ അതെ. കർത്താവിന്റെ വരവിനു ശേഷം ഇത് നിർബന്ധമാക്കും. എന്റെ ആലീസേ, എനിക്ക് വല്ലാത്ത ഭയം തോന്നുന്നു.
ശെരിയാ ത്രേസിയാമ്മ ഭയപ്പെടണം. കർത്താവിന്റെ വരവിൽ എടുക്കപെടാതിരിക്കുവാനുള്ള സാധ്യത കൊണ്ടായിരിക്കും ഇങ്ങനെ ഒക്കെ സഹോദരി സ്വപ്നം കാണുന്നതെ. സഹോദരിക്ക് വചനത്തെ കുറിച്ച് അധികമൊന്നും അറിയില്ലലോ.
ശെരിയാ ആലീസേ, എനിക്ക് പ്രാർത്ഥിക്കുവാൻ പോലും അറിയില്ല.
ഞാൻ എത്ര പ്രാവിശ്യം പറഞ്ഞതാ എല്ലാവരെയും ആഴ്ചയിൽ മുന്ന് മണിക്കൂർ വചനം പഠിപ്പിക്കാമെന്നു. വചനം പഠിക്കാൻ ആർക്കാണ് സമയം. എന്റെ ത്രേസിയാമ്മ സിസ്റ്ററെ പിന്നെ ഒരു കാര്യം. അന്യഭാഷാ പറയുന്നവരും, സഭക്ക് സംഭാവന കൊടുക്കുന്നതും, സുവിശേഷവേല ചെയ്യുന്നവരെല്ലാവരും സ്വർഗ്ഗത്തിൽ പോകില്ല കെട്ടോ.
എന്റെ ദൈവമേ ആലിസ് എന്താണ് പറയുന്നേ?
അതെ ത്രേസ്സ്യമേ. അനന്യാസും സഫീറയും വെടിക്കെട്ടു അന്യഭാഷാ പറഞ്ഞവരല്ലേ, ശലോമോൻ എത്ര കോടി മുടക്കിയാണ് യെരുശലേം ദൈവാലയം പണിയിപ്പിച്ചതും. പൗലോസിന്റെ കൂടെ സുവിശേഷവേല ചെയ്ത ദേമാസ് ലോകത്തെ സ്നേഹിച്ചു പോയില്ലേ. ഇവർക്ക് എത്തുവാൻ കഴിഞ്ഞോ?
ത്രേസ്യമ്മ സിസ്റ്ററെ എന്നിക്ക് ഇപ്രകാരമുള്ള സ്വപ്‌നങ്ങൾ ആവശ്യമില്ലെന്നു ദൈവത്തിനു നന്നായി അറിയാം കാരണം എന്നെ പോലെ വചനം അറിയാവുന്നവർ ചുരുക്കം, പിന്നെ ക്രിസ്തുവിൽ ഞാൻ ഉറച്ചു നില്കുന്നബോധ്യം എന്നെ കൂട്ടു വിശ്വാസികളിൽ നിന്ന് വെത്യസ്ഥയാക്കുന്നു. ഓക്കേ. അതൊക്കെ പോട്ടെ. ഇന്ന് സാറാമ്മയുടെ വീട്ടിൽ നടക്കുന്ന പ്രാർത്ഥനക്കു ത്രേസ്യമ്മ സഹോദരി പോകുന്നുണ്ടോ എന്നറിയാനാണ് രാവില്ലേ തന്നെ വിളിച്ചത്.
ഇത് എന്ത് ചോദ്യമാണ് ആലീസേ. ഞാൻ ഒരു പ്രാര്ഥനപോലും മുടക്കാരില്ലലോ.
.
അല്ല ത്രേസ്യമ്മ സിസ്റ്റർ, ഹോസ്പിറ്റലിൽ പോയ വിവരം സഭയിൽ ആരെങ്കിലും അറിഞ്ഞോ?
ഞാൻ ദൈവദാസനെ വിളിച്ചു പറഞ്ഞായിരുന്നു.
ഓക്കേ. എന്നിട്ടു ആരെങ്കിലും വന്നായിരുന്നു?
ആരും വന്നില്ല. ഇന്ന് പ്രാർത്ഥന കഴിഞ്ഞു അവർ തീർച്ചയായും വന്നു പ്രാർത്ഥിക്കും ആലീസേ.
ത്രേസ്സ്യമാ സഹോദരിയെ ഓർത്തു എന്നിക്ക് വല്ലാത്ത സങ്കടം വരുന്നു. തനിയെ താമസിക്കുന്ന ഒരു വിധവയുടെ കാര്യത്തിൽ ഇടയൻമാർക്കോ കൂട്ടുസഹോദരങ്ങൾക്കോ വല ഉത്തരവാദിത്തം ഉണ്ടോ?
ത്രേസ്യമ്മ സഹോദരി സാക്ഷ്യം പറഞ്ഞപ്പോൾ ഞാൻ പ്രേത്യേകം ശ്രദിച്ചു, ക്ഷിണമാണ് പ്രാർത്ഥിക്കണം എന്ന് പറഞ്ഞില്ലായിരുന്നോ. പക്ഷെ ആദ്യം സാക്ഷ്യം പറഞ്ഞ സഹോദരിയുടെ പേര് മാത്രം, ഏറ്റവും ഒടുവിൽ പറഞ്ഞു ഒരു വാക്കിൽ അവസാനിപ്പിച്ചു. ഈ ആഴ്ചയിൽ വീട്ടുപ്രാർത്ഥന ക്രമപ്രകാരം എവിടെയാ നടകേണ്ടതെന്നു അറിയാമോ? ത്രേസ്യമ്മ സഹോദരിയുടെ വീട്ടിലാണ്. അത് എങ്ങനെ സാറമ്മാടെ വീട്ടുപ്രാർത്ഥനയായി?
ത്രേസ്യമ്മ സഹോദരി, വചനം പറയുന്നു, നിങ്ങൾ പാമ്പിനെ പോലെ ബുദ്ധിയുള്ളവരാകണം.
അങ്ങനെ ആണോ ആലീസേ കാര്യം. ഇത് ചോദിക്കാതെ വിടാൻ പറ്റില്ല. ദൈവദാസന്മാർ അങ്ങനെ ചെയ്താൽ കൊള്ളാമോ? ഇത് ചോദ്യം ചെയ്തിട്ടു തന്നെ കാര്യം. ആലീസേ ഞാൻ ഇന്ന് പ്രാർത്ഥനക്കു പോകുന്നില്ല.
അതു പറയാനാ ഞാനും വിളിച്ചേ. ഞാനും പ്രാർത്ഥനക്കു പൊക്കുന്നില്ല. അപ്പൊ ശെരി ഞാൻ അൽപ്പം കഴിഞ്ഞു വിളിക്കാം. അച്ചായൻ stove -ഇൽ ചായകുള്ള വെള്ളം വെച്ചിട്ടുണ്ട്. ചായ കൊടുത്തു മക്കളെ പറഞ്ഞിട്ട് വിളിക്കാം.
ഓക്കേ ആലീസേ."
ഫോൺ കട്ട് ചെയ്തിട്ട് അടുക്കളയിൽ ചെന്നപ്പോൾ stove -ഇൽ വെള്ളം തളച്ചു മറിഞ്ഞുകൊണ്ടു ഇരിക്കുന്നു. ആലീസിനു ദേഷ്യം വന്നു. stove -ഇൽ വെള്ളം വെച്ചിട്ടു ഇത് എവിടെ പോയി കടക്കുവാ. ആലീസ് ഉച്ചത്തിൽ വിളിച്ചിട്ടും ആരുടേയും അനക്കമില്ല. ഓരോ മുറിയിലും, ടെറസിലും കയറി കയറി നോക്കി. അവിടെയും ആരുമില്ല. ഗേറ്റ് പൂട്ടിയനിലയിൽ തന്നെ. കാറും ബൈക്കും അവിടെ തന്നെ കടക്കുന്നു. മനോരമ പത്രം മുറ്റത്തു വീണു കിടക്കുന്നു. കതകുകളെലാം തന്നെ തുറന്നു കിടക്കുന്നു. അച്ചായനെയും മക്കളെയും കാണ്മാനില്ല. ആലിസ് ഭയപ്പെടാൻ തുടങ്ങി. ഇനി കർത്താവു എങ്ങാനും വന്നോ ?
വേഗം ഫോൺ എടുത്തു പാസ്റ്റർ വിളിച്ചു, ഫോൺ ബെൽ അടിക്കുന്നു, എടുക്കുന്നില്ല. കൂട്ടുവിശ്വാസികളെ മാറി മാറി വിളിച്ചു. ആരും എടുക്കുന്നില്ല. ത്രേസ്യമ്മ സഹോദരിയുടെ ഫോണിൽ വിളിച്ചു ഭാഗ്യം ഫോൺ എടുത്തു. ആലിസ് ഒറ്റശ്വാസത്തിൽ കാര്യങ്ങൾ പറഞ്ഞു. ത്രേസ്യമ്മ സഹോദരി മോനെ വിളിച്ചു ഫോൺ എടുക്കുന്നില്ല. ആലിസ് TV ഓൺ ചെയ്തു. പവർവിഷൻ, ഹാർവെസ്റ്റ് ചാനൽ ഒന്നും കിട്ടുന്നില്ല. മനോരമ ന്യൂസ് ഭാഗ്യത്തിന് കിട്ടി, വാർത്തകൾ വായിക്കുന്നത് ബാലചന്ദ്രൻ. ഇപ്പോൾ കിട്ടിയിരിക്കുന്ന ഞെട്ടിപ്പിക്കുന്ന വാർത്ത- ലോകത്തിന്റെ പല ഭാഗത്തു നിന്ന് കൂട്ടമായും ഒറ്റക്കും ആൾക്കാരെ കാണ്മാനില്ല. കൊച്ചു കുഞ്ഞുങ്ങൾ ലോകത്തിൽനിന്നും അപ്രെത്യേക്ഷരായി. ജനങ്ങൾ പരിഭ്രാന്തരായി ഓടിക്കൊണ്ടിരിക്കുന്നു. ആലിസ് വേഗം ത്രേസ്യമ്മയെ വിളിച്ചു പറഞ്ഞു, "കർത്താവു വന്നു". ഇത് കേട്ടതും ത്രേസ്യമ്മ സഹോദരി ബോധരഹിതയായി. ബോധംവന്നപ്പോൾ ത്രെസിയ്യമ്മ ഓർത്തു ആലിസ് തന്നെ രാവിലെ വിളിച്ചു ദൈവദാസന്മാരുടെയും കൂട്ടുവിശ്വാസികളുടെയും കുറ്റം പറയുന്നത് കേൾക്കാതിരുനായിരുനെങ്ങിൽ, ആലീസിനെ ശാസിച്ചു ഫോൺ കട്ട് ചെയ്തിരുനെങ്ങിൽ ഞാൻ കൈവിടപ്പെട്ടു പോകില്ലായിരുന്നു. ആ സമയത്തു കാഹളം ധ്വനിച്ചു. പാരമ്പര്യ സഭ വിട്ടു പോരുമ്പോൾ എത്ര നിന്നകൾ പരിഹാസങ്ങൾ ദുഷികൾ ഒറ്റപ്പെടുത്തൽ അതെല്ലാം സഹിച്ചത് കർത്താവിനോടു കൂടെ വാഴനല്ലായിരുന്നോ. ഞാൻ കൈവിടപ്പെട്ടുപോയി കൈവിടപ്പെട്ടുപോയി. ത്രേസ്സ്യമാ സഹോദരി വിങ്ങി വിങ്ങി പൊട്ടിക്കരഞ്ഞു.
ആലീസും കൂട്ടരുമല്ലേ ആ വരുന്നത്.
ത്രേസ്സ്യമാ സഹോദരി എന്തിനു വിഷമിക്കണം. ഇപ്പൊൾ മനസ്സിലായോ കർത്താവിനും വേർവത്യാസം ഉണ്ടെന്ന്. യോഗ്യത വെച്ച് നോക്കിയാൽ നമ്മുടെ സഭയിൽ നിന്നും ഞാനാണ് ആദ്യം എടുക്കപ്പെടേണ്ടത്. ആനമുക്കിലെ ജംഗ്ഷനിലെ സഭ എന്റെ പരിശ്രമത്താലലേ ഉണ്ടായത്. എത്ര ലക്ഷം ലെഗുലേഖനങ്ങളാണ് ഞാൻ കൊടുത്ത്, എത്ര പേരോടാണ് ഞാൻ സുവിശേഷം പറഞ്ഞു രക്ഷിക്കപെടുത്തിയത്. എന്നെ പോലെ തീക്ഷണതയോടെ നിന്നവർ ആരേലും ഉണ്ടായിരുന്നോ? ഞാൻ സുവിശേഷം പറഞ്ഞല്ലേ എന്റെ അച്ചായൻ വന്നത്. അദ്ദേഹവും എടുക്കപ്പെട്ടു. എന്തായാലും നമ്മൾ എല്ലാരും കൈവിടപ്പെട്ടു. ഇനിയുള്ള കാലമെങ്കിലും സന്തോഷത്തോടെ ജീവിക്കാം ആലീസേ.
അതെന്താ മൈക്കിലൂടെ ശബ്ദത്തോടെ വിളിച്ചോണ്ട് പറഞ്ഞു പോകുന്നത്. സർക്കാർ അധികാരികളിൽ നിന്നുള്ള പ്രേത്യേക അറിയ്യിപ്പ്. നാളെ മുതൽ നിങ്ങളൂടെ സാധനങ്ങൾ വിൽക്കുകയോ വാങ്ങുകയോ ചെയ്യണമെങ്കിൽ ഒരു മുദ്ര നെറ്റിമേലോ കൈമേലോ പതിച്ചിരിക്കണം. അല്ലാത്തവവർക് ഒന്നും ചെയ്യാൻ കഴിയുകയില്ല. അറിയ്യിപ്പ് കേട്ട് ത്രേസ്സ്യമ്മ വിറച്ചു പോയി.
പിറ്റേ ദിവസം ആലീസും കൂട്ടരും ത്രേസ്യമ്മയുടെ വീട്ടിൽ വന്നു.
വാ നമ്മുക്ക് മുദ്രയേൽക്കാൻ പോകാം.
ഇല്ല ആലീസേ ഞാൻ വരുന്നില്ല. ഞാൻ മുദ്രയേൽക്കില്ല.
ത്രേസ്സ്യമ്മ സഹോദരിയുടെ സ്വപ്നത്തിന്റെ വാചകങ്ങൾ മുഴങ്ങിക്കൊണ്ടു ഇരുന്നു. നീ മുദ്രയേൽക്കലേ. അതാ എല്ലാവരും നോക്കികൊണ്ടിരിക്കുമ്പോൾ ഒരു പട്ടാളവാഹനം ചീറിപ്പാഞ്ഞു ഓടിവരുന്നു. അതിൽ മുദ്രയേൽക്കുവാൻ വിസമ്മദിക്കുന്നവരുടെ ശിരസ്‌ചേദനം ചെയ്യുവാനുള്ള അധികാരികളായ പട്ടാളക്കാർ, അവർ ത്രേസ്സ്യമാ സിസ്റ്ററെ പിടിച്ചു, കൈയിൽ വിലങ്ങു വെച്ച് വാഹനത്തിൽ കയറ്റി വേഗത്തിൽ പാഞ്ഞു പോയി.
പ്രിയപ്പെട്ട സഹോദരങ്ങളേ നമ്മുടെ കർത്താവിന്റെ വരവ് വാതിൽക്കൽ എത്തിനിൽക്കുന്നു ഏതു സമയത്തും കാഹളം ധ്വാനിക്കാം. അലിസിനും ത്രേസ്സ്യമാ സഹോദരിക്കും സംഭവിച്ചതുപോലെ നമ്മൾക്കോരോരുത്തർക്കും സംഭവിക്കാം. അതുകൊണ്ടു ദൈവഹിതമല്ലാത്ത സംസാരത്തോടും, പ്രവർത്തിയോടും, ബന്ധങ്ങളോടും എന്നെന്നേക്കുമായി വിട പറഞ്ഞു വിശുദിയെ തികച്ചു നമ്മുക്ക് ഒരുങ്ങാം. കർത്താവു നമ്മെ എല്ലാരേയും അനുഗ്രഹിക്കട്ടെ.